ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് പുതിയ നേട്ടം കൂടി. ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരിയായി മോദിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. അമേരിക്കന്‍ ഗവേഷക സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ മോദിയുടെ അപ്രൂവല്‍ റേറ്റിംഗ് മറ്റെല്ലാ ലോക നേതാക്കള്‍ക്കും മുന്നിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അടക്കം കടത്തിവെട്ടിയാണ് മോദിയുടെ മുന്നേറ്റം. മോണിംഗ് കണ്‍സള്‍ട്ടാണ് ലോകനേതാക്കളുടെ പ്രകടനത്തിന് ജനങ്ങളുടെ പിന്തുണ എത്രത്തോളമുണ്ടെന്ന കാര്യം പുറത്തുവിട്ടത്.
മോദിക്ക് 70 ശതമാനത്തിലേറെ അപ്രൂവല്‍ റേറ്റിംഗാണ് ഉള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും വളരെ പിന്നിലാണ്. മോദിക്ക് തൊട്ടുപിന്നില്‍ മെക്സിക്കന്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് ഉള്ളത്. ലോപ്പസ് ഒബ്രഡോറിന് 66 ശതമാനമാണ് അപ്രൂവല്‍ റേറ്റിംഗുള്ളത്. മൂന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഹിയാണ് ഉള്ളത്. 58 പോയിന്റാണ് ദ്രാഹിക്കുള്ളത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കലിന് 54 പോയിന്റാണ് ഉള്ളത്. നാലാം സ്ഥാനത്താണ് അവര്‍.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന് 47 ശതമാനത്തോടെ അഞ്ചാം സ്ഥാനത്തെത്തി. അടുത്തിടെ വീണ്ടും അധികാരത്തിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് 45 ശതമാനം പോയിന്റോടെ ആറാം സ്ഥാനത്തെത്താനായി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഏഴാം സ്ഥാനത്താണ്. 44 ശതമാനം പോയിന്റാണ് അദ്ദേഹത്തിനുള്ളത്. അടുത്തിടെ അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് പത്താം സ്ഥാനത്താണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ 36 ശതമാനം റേറ്റിംഗുമായി പന്ത്രണ്ടാം സ്ഥാനത്തുമാണ്. ഏറ്റവും അവസാനം ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയാണ്. ഏറ്റവും മോശം പ്രസിഡന്റ് എന്ന പേര് നിലവില്‍ അദ്ദേഹത്തിനുണ്ട്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്, ബ്രിട്ടന്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുടെ അപ്രൂവല്‍ റേറ്റിംഗാണ് മോണിംഗ് കണ്‍സള്‍ട്ടന്റ് പരിശോധിക്കുക.
മോണിംഗ് കണ്‍സള്‍ട്ട് അപ്രൂവല്‍ റേറ്റിംഗ് പുറത്തുവിടാന്‍ തുടങ്ങിയത് 2019 മുതലാണ്. അന്ന് മുതല്‍ മോദിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 60 ശതമാനത്തിന് മുകളില്‍ മോദിക്ക് അപ്രൂവല്‍ റേറ്റിംഗ് അപ്പോഴും ഉണ്ടായിരുന്നു. 13 ലോകനേതാക്കളാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യാ മഹാരാജ്യത്തിന് തന്നെ ഇത് വലിയ അഭിമാനാര്‍ഹമായ നേട്ടമാണ്. ലോകത്തെ തന്നെ ഏറ്റവും പോപ്പുലറായ നേതാവ് മോദിയാണെന്ന് പറയുന്നത്, അദ്ദേഹത്തിന്റെ നയങ്ങളില്‍ ജനങ്ങള്‍ വലിയ സംതൃപ്തി രേഖപ്പെടുത്തുന്നു എന്നാണെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
Post Your Comments