കോഴിക്കോട്: മുല്ലപ്പരിയാർ ബേബി ഡാമിലെ മരങ്ങൾ മുറിക്കാനുള്ള അനുമതി മരവിപ്പിച്ച കേരള സർക്കാർ തീരുമാനത്തിൽ ഇടപെടാനില്ലെന്ന് തമിഴ്നാട് സർക്കാർ.
Also Read : സുലൈഖയുടെ കൊലപാതകം : ഭർത്താവ് മൊയ്തീൻ റിമാൻഡിൽ
തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകനാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റെ തീരുമാനം തമിഴ്നാട് മാനിക്കുന്നെന്നും രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്നത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിന് നന്ദിയറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വിവരം പുറത്തുവന്നത്. സർക്കാർ അറിഞ്ഞു കൊണ്ടാണ് തമിഴ്നാട് ഈ നടപടി സ്വീകരിച്ചതെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.
Post Your Comments