KeralaLatest NewsNews

സിനിമാ ചിത്രീകരണത്തിന് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ: സ്വന്തം ആഭ്യന്തര വകുപ്പ് ഇത്രയും ദുരന്തമാണോയെന്ന് സോഷ്യൽ മീഡിയ

പൊൻകുന്നത്ത് നിന്നുള്ള യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രതിഷേധ മാർച്ച് നടന്നത്

കോട്ടയം : വഴി തടഞ്ഞ് സിനിമാ ചിത്രീകണം നടത്തിയെന്നാരോപിച്ച് പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി അപലനീയമെന്ന് ഡിവൈഎഫ്‌ഐ. സിനിമാ ചിത്രീകരണങ്ങള്‍ക്കെല്ലാംസംരക്ഷണവും നല്‍കുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

കാഞ്ഞിരപ്പള്ളി വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്നാരോപിച്ച് നടത്തിയ മാര്‍ച്ച്, നടന്‍ ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധവും കൂടിയാക്കി മാറ്റുകയാണുണ്ടായത്. ചിത്രീകരണത്തിന് അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. കെ സുധാകരന്റെ വരവോടുകൂടി അസഹിഷ്ണുതയുടെ കേന്ദ്രമായി കോൺഗ്രസ് മാറി. ഭയരഹിതമായ ചിത്രീകരണം പൂർത്തിയാക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Read Also :  സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ കനക്കും : വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച അലേർട്ടുകൾ അറിയാം

അതേസയമം ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘സംരക്ഷണം നൽകാനല്ലേ പോലീസ്. ആഭ്യന്തരം ദുരന്തം ആണെന്ന് ഡിവൈഎഫ്‌ഐയും സമ്മതിച്ചോ’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ‘ചിരിപ്പിക്കല്ലേ ഡിവൈഎഫ്‌ഐക്കാരേ’, ‘സ്വന്തം ആഭ്യന്തര വകുപ്പിൽ വിശ്വാസം ഇല്ലേ’, ‘നിങ്ങളെന്ത് കോമഡിയാണ് ഭായ്’ എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

പൊൻകുന്നത്ത് നിന്നുള്ള യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രതിഷേധ മാർച്ച് നടന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വഴി തടഞ്ഞെന്ന് ആരോപിച്ച് ചിത്രീകരണസ്ഥലത്തേക്ക് കൂട്ടമായി എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button