ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുപ്രധാന പ്ലീനം ബീജിംഗില്‍ തുടങ്ങി. നൂറു വര്‍ഷത്തെ പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന രേഖ പ്രസിഡന്റ് ഷീ ജിന്‍പിങ് സമ്മേളനത്തില്‍ അവതരിപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ്, സെന്‍ട്രല്‍ മിലിറ്ററി കമീഷന് മേധാവി എന്നീ മൂന്നു സുപ്രധാന പദവികളും ഇപ്പോഴും വഹിക്കുന്നത് ഷീ ജിന്‍പിങ് ആണ്. പ്രസിഡന്റ് പദത്തില്‍ രണ്ടു തവണ പൂര്‍ത്തിയാക്കുന്ന ഷീ ജിന്‍ പിങിന് ഇനിയും അധികാരത്തില്‍ തുടരാനുള്ള അനുമതി പാര്‍ട്ടി പ്ലീനം നല്‍കും.
Read Also : സ്വകാര്യ ബസ് പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ല, പകരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി കെഎസ്ആര്‍ടിസി
മുന്‍പ് നടന്ന പാര്‍ട്ടി സമ്മേളനം തന്നെ ഷീയ്ക്ക് അധികാര തുടര്‍ച്ച നല്കാന് തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം പാര്‍ട്ടിയുടെ പോളിറ്റ് ബ്യുറോയിലെ 12 അംഗങ്ങള്‍ വിരമിക്കുകയാണ്. ആ അര്‍ത്ഥത്തില്‍ വലിയൊരു തലമുറ മാറ്റത്തിന് കൂടിയാണ് ചൈനീസ് കമ്യുണിസ്റ്റ് പാര്‍ട്ടി ഒരുങ്ങുന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ 370 അംഗങ്ങളും ക്ഷണിതാക്കളും ആണ് പ്ലീനത്തില്‍ സംബന്ധിക്കുന്നത്.
Post Your Comments