കോഴിക്കോട് : മൊബൈൽ ഫോൺ വാങ്ങി വെച്ചതിൽ പിണങ്ങി അർധ രാത്രി വീടുവിട്ടിറങ്ങി പെൺകുട്ടി. പതിനാലുകാരിയാണ് വീട്ടുകാരോടുള്ള ദേഷ്യത്തിൽ അർധ രാത്രി വീടുവിട്ടിറങ്ങിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന ഫോൺ വാങ്ങി വെക്കുകയായിരുന്നു. ഇതോടെ അർധ രാത്രി തന്നെ പെൺകുട്ടി വീട് വിട്ടിറങ്ങുകയിരുന്നു.
Read Also : പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയുള്ള മൊകേരി ടൗണിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടി അടച്ചിട്ട കടവരാന്തയിൽ ഇരിക്കുകയാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കുട്ടിയെ സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. പെൺകുട്ടിയെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടു.
Post Your Comments