CricketLatest NewsNewsSports

ലോകകപ്പ് പിച്ച് ക്യുറേറ്റർ തൂങ്ങിമരിച്ച നിലയിൽ

ദുബായ്: അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് ടി20 ലോകകപ്പ് മത്സരത്തിനു മണിക്കൂറുകള്‍ മുന്‍പ് അബുദാബി സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയാണ് മോഹന്‍ സിങ്.

അബുദാബിയിലെ മുറിയിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തിലെത്തി പിച്ച് പരിശോധിച്ച ശേഷമാണു മുറിയിലേക്കു മടങ്ങിപ്പോയത്.

Read Also:- ഈ മോശം പ്രഭാത ശീലങ്ങളെ പിന്തുടരരുത്..!!

മുമ്പ് പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തിലെ ക്യുറേറ്ററായി സേവനമനുഷ്ഠിച്ച മോഹന്‍ 2004ലാണു യുഎഇയിലെത്തിയത്. കഴിഞ്ഞ 15 വര്‍ഷം അബുദാബി ക്രിക്കറ്റ് അസോസിയേഷനു കീഴിലായിരുന്നു പ്രവര്‍ത്തനം.

shortlink

Post Your Comments


Back to top button