AlappuzhaThiruvananthapuramKeralaNews

സുധാകരൻ ആലപ്പുഴയുടെ പ്രിയനേതാവ് : സിപിഎമ്മിനുള്ളില്‍ ദുഷ്ട ശക്തികൾ സുധാകരനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി

നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ മുന്‍ മന്ത്രി ജി സുധാകരനെതിരെ സിപിഎം കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്

ആലപ്പുഴ: സിപിഎം നേതൃത്വം ജി സുധാകാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനു തെറ്റായി പോയെന്ന് വെള്ളാപ്പള്ളി നടേശൻ. സുധാകരൻ ആലപ്പുഴയുടെ പ്രിയ നേതാവാണെന്നും പാർട്ടിക്കുള്ളിലെ ദുഷ്ട ശക്തികൾ സുധാകരനെ തകർക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Also Read :  കാറ്റത്തൊരു മൺകൂട് … ആസ്വാദക ഹൃദയങ്ങൾ കീഴടക്കാൻ മനോഹരമായ ഗാനവുമായി ജയസൂര്യ- മഞ്ജു വാര്യർ- പ്രജേഷ് സെൻ കൂട്ടുകെട്ട്

‘നല്ല മന്ത്രിയായിരുന്നു, മികച്ച സംഘാടകനായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് സുധാകരന്റെ രീതിയെന്നും അതാണ് സുധാകരനെതിരെ നടന്നതെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ മുന്‍ മന്ത്രി ജി സുധാകരനെതിരെ സിപിഎം കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ സുധാകരന്റെ നിഷേധ സ്വഭാവം പ്രചരണത്തില്‍ പ്രതിഫലിച്ചെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പാർട്ടി നടപടി എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button