KeralaLatest NewsNewsPen VishayamWriters' Corner

കുഞ്ഞിനെ എനിക്ക് കൊല്ലാന്‍ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ, ഈ പെണ്‍കുട്ടി മാത്രമാണോ പഴി ഏല്‍ക്കേണ്ടവള്‍

സിസേറിയന്‍ ചെയ്ത ശരീരം കൊണ്ട് ഭര്‍ത്താവിന് ലൈംഗിക ദാഹം തീര്‍ക്കേണ്ടി വന്നവള്‍ മനസിക രോഗി അല്ലെങ്കില്‍ പിന്നെ എന്താവാനാണ്

മനസിന്റെ താളം നഷ്ടപ്പെട്ട ഏതോ നശിച്ച സമയത്ത സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ദിവ്യ ജോണി എന്ന അമ്മയെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകനായ ഐപ്പ് വള്ളിക്കാടന്‍ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പലരും ദിവ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തി. എന്നാല്‍ എന്താണ് ആ സമയത്തെ അവളുടെ മനസികാവസ്ഥയ്ക്ക് കാരണമായതെന്ന് ആരും അന്വേഷിച്ചില്ല. ദിവ്യ കടന്നു പോയ പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷനെ കുറിച്ചു സമൂഹമാധ്യമത്തിൽ നിഷ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

read also: പ്രളയ മുന്നറിയിപ്പ്, കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ രണ്ട് ദിവസം സ്‌കൂളുകള്‍ക്ക് അവധി

കുറിപ്പ്

‘എനിക്ക് അടുപ്പമുള്ള ഒരു ആണ്‍ സുഹൃത്തിനോട് ചോദിച്ചു.. ഈ പെണ്‍കുട്ടിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? ‘പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച്‌ എനിക്ക് വല്ല്യ ധാരണ ഇല്ല.പക്ഷെ ആ പെണ്‍കുട്ടിയുടെ സ്വരത്തില്‍ വല്ലാത്ത സങ്കടം ഉണ്ട്. ഏതൊരു കൊലക്കും ചെറുതായി എങ്കിലും motive ഉണ്ടാവണം. ഈ സ്ത്രീക്ക് അത് കൊണ്ടൊരു ലാഭവും ഉണ്ടായതായി എന്റെ അറിവിലില്ല. അപ്പോ അതവരുടെ മനസികാവസ്ഥ തന്നെയാവണം. അല്ലെങ്കിലും ഉണ്ടാക്കി വിടുന്നവനൊക്കെ. ഈ അവസ്ഥയില്‍ ചേര്‍ത്ത് പിടിക്കണം എന്ന ധാരണ പോലും ഇല്ലാതെ ഈ പണിക്ക് നിക്കരുതായിരുന്നു. അഭിമാനവും സന്തോഷവും തോന്നി, ഇത്രക്ക് ധാരണ മതി.. ഒരു പെണ്‍കുട്ടിയെ അവന്‍ സന്തോഷമാക്കി വെച്ചു കൊള്ളും.

ഒരു പെണ്‍കുട്ടി പൂര്‍ണമായും നിസ്സഹായയായി, പരാശ്രയം വേണ്ട ഒരു അവസ്ഥയില്‍ എത്തിക്കുന്ന. ഒരു അവസ്ഥയാണ് പ്രസവം. സുഖ പ്രസവം എന്ന് പേരിടുന്ന ആ സുഖത്തില്‍. യോനി ഭാഗം നീളത്തില്‍ മുറിച്ചകറ്റി,,, തുന്നി കെട്ടിയ ഒരു ശരീരം കൊണ്ടാണ് ആ സുഖം അവസാനിക്കുന്നത് സിസേറിയന്‍ എങ്കില്‍ ഒരിക്കലും മായാത്ത ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ എഴോളം പാളികള്‍ മുറിച്ചകറ്റി തുന്നി വെക്കുന്ന ഒരു വയറും ബാക്കിയാവുന്നു. ഈ വേദനക്കിടയില്‍ താന്‍ ഊട്ടിയാല്‍ മാത്രം ജീവന്‍ നിലനില്‍ക്കുന്ന. കണ്ണടച്ച്‌ അലറികരയാന്‍ മാത്രം കഴിയുന്ന ഒരു പളുങ്ക് പാത്രം പോലെ fragile ആയ ഒരു കുഞ്ഞ് ജീവിയുടെ മുഴുവന്‍ ഉത്തവാരവാദിത്വവും തലയില്‍ പെറുമ്ബോള്‍ അവള്‍ക്ക് ചുറ്റും താങ്ങാന്‍ ആള് വേണം. മനസ് കൊണ്ടും ശരീരം കൊണ്ടും.

സുഖ പ്രസവം എങ്കില്‍ ഒരു കസേരയില്‍ ഉറച്ചിരിക്കാന്‍ കഴിയാതെ, സിസേറിയന്‍ എങ്കില്‍ ഇരിക്കുമ്ബോള്‍ മടങ്ങുന്ന വയറില്‍ ചുരുണ്ടു കൊളുത്തി വലിക്കുന്ന തുന്നി കേട്ടലുകളും കൊണ്ട്. ഒരുദിവസം എണ്ണമറ്റ തവണ കുഞ്ഞിന് പാല് കൊടുക്കാന്‍ എണീറ്റിരിക്കുന്ന പെണ്‍ശരീരങ്ങളെ കണ്ടിട്ടില്ലേ, ഇതിനെല്ലാം പുറമെ ആദ്യമായി മുലയൂട്ടുമ്ബോള്‍ വിണ്ടു കീറി ചോര ഇറ്റാറായ മുലക്കണ്ണ് കുഞ്ഞിന്റെ വായില്‍ വെച്ചു കൊടുത്തു പെരുവിരല്‍ തറയില്‍ ഊന്നി കണ്ണടച്ച്‌ വേദന കടിച്ചമര്‍ത്തുന്ന അവസ്ഥകള്‍ കണ്ടിട്ടില്ലേ. ഒരു മുറിവ് തുന്നി കെട്ടിയാല്‍ വിശ്രമിക്കണം എന്ന് പറയാത്ത.. പ്രതീക്ഷിക്കാത്ത ഒരേ ഒരു ശരീരിക അവസ്ഥ പ്രസവം ആയിരിക്കണം. കേട്ട് തഴമ്ബിച്ച. ആ അമ്മയാവുക എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെച്ചു കഴിയുമ്ബോളാകും പത്തോ ഇരുപത്തിരണ്ടോ വയസുള്ള പെണ്‍കുട്ടികള്‍ക്ക് അതിന്റെ ആഴം അറിയുന്നത്. ഉറക്കമില്ലാത്ത.. മുറിവുണങ്ങാത്ത.. ഒരു ശരീരവും, പരിഭ്രമിച്ച തളര്‍ന്ന ഒരു മനസും. അതില്‍ നിന്ന് കര കയറാന്‍ അവള്‍ക്ക് കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ ഓടിയെടുത്തുന്ന പെറ്റമ്മയും ബന്ധുക്കളും വേണം. അവള് തളരുമ്ബോള്‍ തലക്കല്‍ ഇരുന്നു തലോടി കൊടുക്കാന്‍ ഈ അവസ്ഥയുടെ ഉത്തരവാദിയും വേണം.

പലവട്ടം. എന്റെ കുഞ്ഞിനെ എനിക്ക് ക ല്ലാന്‍ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ. എങ്ങനെ ഏതു ലോജിക്കില്‍ ആണ് നോര്‍മല്‍ ആകുന്നത്..കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് ഒന്ന് മാറ്റി നിര്‍ത്തൂ എന്ന് നിസ്സഹായായി ഭര്‍ത്താവിനോടും ബന്ധുക്കളോടും കേഴുന്ന..താങ്ങാന്‍ സ്വന്തം അമ്മയോ കൂടെപ്പിറപ്പായി പോലും ഒരു പെണ്ണോ . ഇല്ലാത്ത ഈ പെണ്‍കുട്ടി മാത്രമാണോ ഇതിന്റെ പഴി ഏല്‍ക്കേണ്ടവള്‍..പ്രസവത്തിനു കൊട്ട എടുത്തു ഒറ്റക്ക് ലേബര്‍ റൂമില്‍ കയറേണ്ടി വന്നവള്‍..സിസേറിയന്‍ ചെയ്ത ശരീരം കൊണ്ട് ഭര്‍ത്താവിന് ലൈംഗിക ദാഹം തീര്‍ക്കേണ്ടി വന്നവള്‍. മനസിക രോഗി അല്ലെങ്കില്‍ പിന്നെ എന്താവാനാണ്. ഇതിലും കഷ്ടമുള്ള അവസ്ഥയില്‍ പ്രസവിക്കുന്നവരുണ്ട്. അവരെ ചൂണ്ടി ഉദാഹരണം കാണിച്ചു ഒഴിയാന്‍ ശ്രമിക്കരുത്. അതവരുടെ കടമയല്ല,മാതൃകയുമല്ല .ഔദാര്യമാണ്. Post partum depression is a brutal reality.’

shortlink

Post Your Comments


Back to top button