ഭോപാല്‍: പ്രസവ വാര്‍ഡിന് പുറത്ത് പടക്കം പൊട്ടിച്ച് ജീവനക്കാര്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചു. പ്രസവ വാര്‍ഡില്‍ ചികിത്സയിലിരിക്കെ 26 കാരിയാണ് ചികിത്സ കിട്ടാതെ മരിച്ചത്. പ്രസവ വാര്‍ഡിന് പുറത്ത് ജീവനക്കാര്‍ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Read Also : കുടുംബപ്രശ്‌നം കയ്യാങ്കളിയിലേക്ക്: മുണ്ടൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്
മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. യുവതി പ്രസവശേഷം വാര്‍ഡില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെ ചില കുത്തിവെപ്പുകള്‍ നല്‍കിയിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഇത് ഭാര്യയുടെ മരണത്തിലേക്ക് നയിച്ചുവെന്നും ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഒരു നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഡോക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ലേബര്‍ റൂമിന്റെയും ഓപ്പറേഷന്‍ തിയേറ്ററിന്റെയും ചുമതലയില്‍ നിന്ന് അഞ്ച് പേരെ നീക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
Post Your Comments