ഡൽഹി : നിയസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനശ്രദ്ധ പിടിച്ചുപറ്റാൻ തന്ത്രങ്ങളുമായി ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. താൻ ഹിന്ദുവായതുകൊണ്ട് തന്നെ ക്ഷേത്രങ്ങൾ സന്ദർശിക്കുമെന്നും അതിനെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നും കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഗോവ ലക്ഷ്യമിട്ട് നടത്തുന്ന പ്രചാരണങ്ങളിൽ മതത്തെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് കെജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. ക്ഷേത്രത്തിലെത്തിയാൽ ഒരു പ്രത്യേക അനുഭൂതിയാണ് തനിക്ക് ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ അയോദ്ധ്യയിലെത്തിയ കെജ്‌രിവാൾ രാം ലല്ലയിൽ സന്ദർശനം നടത്തിയിരുന്നു. തന്റെ ഭാര്യയും സ്ഥിരമായി ഗൗരിശങ്കർ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു.
അൽഹൊസൻ ഫെസ്റ്റിവൽ നവംബർ 25 ന് ആരംഭിക്കും: ടിക്കറ്റ് നിരക്കുകൾ അറിയാം
താൻ തീർത്ഥാടനത്തെ കുറിച്ച് പറഞ്ഞപ്പോൾ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അത് അനുകരിച്ചെന്നും ഗോവ മുഖ്യമന്ത്രിയെ താൻ അനുകരിക്കുന്നില്ലെന്നും അയാൾ തന്നെയാണ് അനുകരിക്കുന്നത് എന്നും കെജ്‌രിവാൾ പറഞ്ഞു. താൻ വൈദ്യുതി സൗജന്യമായി നൽകിയപ്പോൾ സാവന്ത് ജലം സൗജന്യമായി വിതരണം ചെയ്തുവെന്നും താൻ ജോലിയുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തപ്പോൾ സാവന്ത് 10,000 പേർക്ക് ജോലി വാഗ്ദാനം ചെയ്തുവെന്നും കെജ്‌രിവാൾ പറഞ്ഞു.
Post Your Comments