തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് ഗൗരവമുള്ള വിഷയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
Also Read :ട്വെന്റി 20 ലോകകപ്പ്: അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യയെ പുറത്താക്കി ന്യൂസിലാൻഡ് സെമിയിൽ
എത്രയെറേ ഗൗരവമുള്ള വിഷയം സർക്കാർ പരിശോധിക്കണമെന്നും വീഴ്ച വരുത്തിയവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുല്ലപ്പെരിയാറിൽ സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടത്. അതിനാൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. യാതൊരു തരത്തിലുമുള്ള വീഴ്ചയ്ക്ക് ഇടക്കൊടുക്കാതെ വേണം പ്രശ്നം പരിഹരിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments