കീവ്: ഉക്രൈനില്‍ കോവിഡ് കുതിച്ചുയരുമ്പോഴും വാക്സിൻ വിരുദ്ധ ക്യാമ്പയിൻ ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് കീവ് നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ഇറങ്ങിയത്. ജനസംഖ്യയുടെ 20 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നത്.
Also Read : യമുനാ നദിയിൽ അമോണിയ: ഡൽഹിയിൽ ജലവിതരണം തടസ്സപ്പെടും
ജനങ്ങളെ ഭയപ്പെടുത്തിയെങ്കിലും വാക്‌സിനേഷന് വേഗം കൂട്ടാനാണ് അധികൃതരുടെ തീരുമാനം. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ നിങ്ങള്‍ മരിച്ച് പോകുമെന്ന് പരസ്യ ക്യാമ്പയിനും തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ പരസ്യം രാജ്യത്തെ മുപ്പതോളം ടിവി ചാനലുകളില്‍ കാണിക്കാനാണ് തീരുമാനം. എന്നാല്‍ ഈ പരസ്യത്തിനൊപ്പം യുവാക്കള്‍ കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവണ്മെന്റ് നടപടികൾ ശക്തമാക്കുമ്പോഴും വാക്സിൻ വിരുദ്ധ ക്യാമ്പയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുന്നില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments