തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ഈ മാസം 16ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പെട്രോളിനും ഡീസലിനും യഥാക്രമം അഞ്ചും പത്തും രൂപ വീതം കുറച്ച ശേഷം സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാനാവശ്യപ്പെട്ട കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് നീക്കം. തുടര്‍ച്ചയായി നികുതി ഉയര്‍ത്തിയ ശേഷം ചെറിയ കുറവ് വരുത്തിയത് കണ്ണില്‍ പൊടിയിടലാണെന്നും സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കലാണെന്നുമാണ് സി.പി.എം വിലയിരുത്തല്‍.
സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളത്ത് നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
Post Your Comments