ന്യൂയോർക്ക്: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 19ന്. മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യുഎസ് സംസ്ഥാനങ്ങളില്‍ സുവ്യക്തമായി ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ഈ ദിവസം സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നു പോകുമ്പോൾ ഇരുട്ടിലാകുന്ന പ്രതിഭാസം പതിവിൽ കൂടുതൽ സമയം ദൃശ്യമാകും.
Also Read:സ്വന്തമായി വ്യോമസേന രൂപവത്കരിക്കും: ആയുധ സമാഹരണം ആരംഭിച്ച് താലിബാൻ
നവംബർ 19ന് പുലര്‍ച്ചെ നാല് മണിയോടെയാവും ഇത് അമേരിക്കയില്‍ ദൃശ്യമാവുക. ഭൂമി ചന്ദ്രന്റെ 97 ശതമാനവും നിഴലിലാവും. മൂന്ന് മണിക്കൂര്‍ 28 മിനുട്ട്, 23 സെക്കന്‍ഡാവും ഈ ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യമെന്ന് നാസ വ്യക്തമാക്കുന്നു. 2100 വരെ ഇനി ഇത്തരത്തിൽ വലിയ ഒരു ചന്ദ്രഗ്രഹണം ഉണ്ടാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ചന്ദ്രഗ്രഹണം കൃത്യമായി കാണാം. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കും ടെലസ്‌കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ദക്ഷിണ അമേരിക്കയിലെയും പശ്ചിമ യൂറോപ്പിലെയും ജനങ്ങള്‍ക്ക് ചന്ദ്രഗ്രഹണം പൂർണ്ണമായും ദൃശ്യമാകും.
Post Your Comments