KozhikodeLatest NewsKeralaNattuvarthaNews

യുവാവ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ : സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തി

സമീപത്ത് നിന്നും സിറിഞ്ച് പൊലീസ് കണ്ടെത്തി

പരപ്പനങ്ങാടി: യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാറൂഖ് കോളേജ് സ്വദേശി കുന്നുമ്മൽ ഭരതന്‍റെ മകൻ നിഖിലിനെയാണ്​ (26) മരിച്ച നിലയിൽ കണ്ടെത്തിയത്​. സമീപത്ത് നിന്നും സിറിഞ്ച് പൊലീസ് കണ്ടെത്തി.

പരപ്പനങ്ങാടി കീഴ്ച്ചിറ പൊൻ മായിൽ ഭാഗത്ത് പശുവിനെ കെട്ടാൻ പോയ സ്ത്രീകളാണ് യുവാവ് ചലനമറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് മരണം സ്ഥിരീകരിച്ചത്​.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റിൽ

അതേസമയം യുവാവിന്റെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്​. മയക്കുമരുന്നു കുത്തിവെച്ചതാണോ മരണകാരണം എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button