മാസ്‌ക് ഇന്ന് നമ്മുടെയെല്ലാം ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു. വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കണോ എന്ന ചോദ്യത്തിന് ഉത്തരമിതാ.. മാസ്‌ക് വയ്ക്കുമ്പോൾ ചിലർക്ക് ശ്വാസമെടുക്കുന്നതിൽ ചെറിയ രീതിയിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ വ്യായാമം ചെയ്ത് കിതയ്ക്കുമ്പോൾ ഈ ബുദ്ധിമുട്ട് ഇരട്ടിയാകും. ഈ അവസരത്തിൽ മാസ്‌ക് ഉപേക്ഷിക്കുന്നതിൽ പ്രശ്‌നമുണ്ടോ എന്നും ചിലർ സംശയിക്കുന്നു.
വ്യായമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ലോകാരോഗ്യ സംഘടനയുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ശ്വാസമെടുക്കുന്നത് സുഗമമാകാത്തതുകൊണ്ടാണ് മാസ്‌ക് വയ്‌ക്കേണ്ടതില്ലെന്ന് പോസ്റ്റിൽ പറയുന്നു.
വ്യായാമം ചെയ്യുമ്പോൾ ഒരുപാട് വിയർക്കും. മാസ്‌ക് നനയുന്നതിന് ഇത് കാരണമാകും. ഇത് ശ്വാസമെടുക്കുന്നതിന് തടസം സൃഷ്ടിക്കുകയും ചെയ്യും. ഒപ്പം അണുക്കൾ മാസ്‌കിൽ വളരുന്നതിന് കാരണവുമാകും.
Post Your Comments