
അഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒളിവിലായിരുന്ന എഴുകോൺ കാരുവേലിൽ പരുത്തുംപ്പാറ ജവാൻമുക്കിന് സമീപം അഖിൽ ഭവനിൽ അഖിൽ (20) ആണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയെ ഒക്ടോബർ 20ന് പൊലീസ് പിടികൂടിയിരുന്നു.
Read Also: വീട് കുത്തിത്തുറന്ന് മോഷണം : പ്രതികൾ അറസ്റ്റിൽ
പരിചയക്കാരിയായ പെൺകുട്ടിയെ സുഹൃത്തിന്റെ സഹായത്തോടെ ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് ഇൻസ്പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബി. ശ്യാം, ലഗേഷ്കുമാർ, എ.എസ്.ഐമാരായ രാജേഷ്, ഓമനക്കുട്ടൻ, എസ്.സി.പി.ഒ ജെയ്സൺ, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments