KeralaLatest NewsNews

വിമാനത്താവളത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ മകനെ സ്വീകരിച്ച് ആലിംഗനം ചെയ്യുന്നതിനിടെ പിതാവിന് ദാരുണാന്ത്യം

കൊച്ചി : ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ എത്തിയ മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് പാവറട്ടി സ്വദേശി വെണ്‍മടത്തായില്‍ വീട്ടില്‍ എന്‍.കെ. കുഞ്ഞാണ് (65) മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. ശനിയാഴ്ച പുലര്‍ച്ചെ ബഹറൈനില്‍ നിന്ന് എത്തിയ മകന്‍ ഷിഹാബിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.

വിമാനത്തില്‍നിന്ന് ഇറങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര ടെര്‍മിനലിനു പുറത്തെത്തിയ ഷിഹാബുമായി ആലിംഗനം ചെയ്തു സന്തോഷം പങ്കിടുന്നതിനിടയില്‍ പെട്ടെന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഉടനെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം താമസിയാതെ മരണമടയുകയായിരുന്നു. ബഷീറയാണ് ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button