തിരുവനന്തപുരം: ഇന്ധന നികുതിയില്‍ കേന്ദ്രം നേരിയ ഇളവ് വരുത്തിയെങ്കിലും നയാപൈസയുടെ ഇളവ് നല്‍കാത്ത പിണറായി സര്‍ക്കാരിനെ പ്രക്ഷോഭങ്ങള്‍ കൊണ്ടും ജനകീയ സമരങ്ങള്‍കൊണ്ടും മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ധന നികുതി കുറയ്ക്കുന്നതുവരെ അരങ്ങേറാന്‍ പോകുന്ന സമര പരമ്പരകള്‍ മൂലം പിണറായി സര്‍ക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read also : ബിനീഷിന്റെ തിരിച്ചുവരവിൽ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങാനൊരുങ്ങി കോടിയേരി
ഇന്ധന വില വര്‍ധനവിലൂടെ 2016-21 കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ അധിക നികുതിയിനത്തില്‍ മാത്രം കോടിക്കണക്കിന് രൂപ കൊവിഡ് കാലത്തും ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തെന്ന് അദ്ദേഹം പറഞ്ഞു. 18,355 കോടി രൂപയാണ് ഇന്ധന നികുതിയിനത്തില്‍ പിണറായി സര്‍ക്കാരിന് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനവില വര്‍ധനവിനെതിരെ തുടര്‍ച്ചയായ സമരങ്ങളും ഹര്‍ത്താലുകളും നടത്തിയ സിപിഎമ്മാണ് നികുതി കുറയ്‌ക്കേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ ജനങ്ങളോടുള്ള സിപിഎമ്മിന്റെ ആത്മാര്‍ത്ഥത വ്യക്തമാണെന്ന് സുധാകരന്‍ പറഞ്ഞു.
2014-15ല്‍ മോദിസര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതിയിനനത്തില്‍ 72,000 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ 2020-21 കാലയളവില്‍ 3.50 ലക്ഷം കോടിയാണ് കേന്ദ്രത്തിന് ലഭിച്ചത്. കൊവിഡ് കാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞുപ്പുകളിലെ തോല്‍വി മൂലമാണ് നക്കാപ്പിച്ച സമാശ്വാസം നല്കാന്‍ കേന്ദ്രം തയാറായതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments