
തൃശൂര്‍: തൃശൂരിൽ വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബര്‍ഗ്രിസുമായി രണ്ടു പേർ അറസ്റ്റിൽ. ചാവക്കാട് സ്വദേശി റംഷീദ്, എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ് എന്നിവരാണ് പിടിയിലായത്. സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
Read Also: ഇനി 25 വയസ് മുതല്‍ പ്രമേഹ പരിശോധന നടത്തണം : പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ
കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമാണ് ഇവരുടെ താമസം. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി ആവശ്യക്കാരെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് പൊലീസ് യുവാക്കളെ പിടികൂടിയത്.
ജില്ലയിലെ ചാവക്കാട് ചേറ്റുവയില്‍ നിന്ന് നേരത്തെയും ആംബര്‍ഗ്രിസ് പിടികൂടിയിരുന്നു. വനം വിജിലന്‍സാണ് പിടിച്ചത്. വിപണിയില്‍ 30 കോടി വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി അന്ന് പിടിയിലായത് മൂന്നുപേരായിരുന്നു.
Post Your Comments