AsiaCOVID 19Latest NewsNewsInternational

ശൈത്യകാലം വരവറിയിക്കുന്നു: ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കെന്ന് റിപ്പോർട്ട്

പട്ടിണി മരണങ്ങൾ കൂടുന്നു

ശൈത്യകാലത്തിന്റെ ആഗമനത്തോടെ ഉത്തര കൊറിയ കടുത്ത ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പട്ടിണി മൂലമുള്ള മരണങ്ങളും തെരുവിലെ അനാഥക്കുഞ്ഞുങ്ങളുടെ എണ്ണവും പെരുകുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ പാവപ്പെട്ടവരുടെ അവസ്ഥ ദയനീയമാണെന്നാണ് റിപ്പോർട്ട്.

Also Read:കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു: ക്രിസ്മസ് ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് ഓസ്ട്രേലിയ

ഉത്തര കൊറിയയിലെ വാർത്തകൾ പുറം ലോകം അറിയാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് കിം ജോംഗ് ഉൻ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ നിന്നുമുള്ള കൊവിഡ് വ്യാപനം തടയാനെന്ന പേരിൽ രാജ്യാതിർത്തികൾ അടച്ചിരിക്കുകയാണ്. വിദേശങ്ങളിൽ ഒറ്റപ്പെട്ടവർക്ക് കുടുംബാംഗങ്ങൾ അയക്കുന്ന രഹസ്യ സന്ദേശങ്ങളിൽ നിന്നാണ് രാജ്യത്തെ വിവരങ്ങൾ പുറത്തറിയുന്നത്.

സ്വതവേ ഭക്ഷ്യക്ഷാമം നിലനിന്നിരുന്ന ഉത്തര കൊറിയയിൽ കൊവിഡ് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. രാജ്യത്തെ നിലവിലെ സ്ഥിതി 1990ലേതിന് സമാനമാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ചൈനീസ് അതിർത്തി തുറക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായാണ് വിവരം.

രാജ്യത്ത് ഓരോ മണി ധാന്യവും സംരക്ഷിക്കണമെന്നും ജനങ്ങൾ ഭക്ഷണം കുറയ്ക്കണമെന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അടുത്തയിടെ ആവശ്യപ്പെട്ടിരുന്നു. കാർഷിക മേഖല ശാസ്ത്രീയമായി ആധുനികവത്കരിക്കാത്തതും ഭക്ഷ്യ സംരക്ഷണ നയങ്ങളുടെ അപര്യാപ്തതയുമാണ് ഉത്തര കൊറിയ നേരിടുന്ന പ്രധാന വെല്ലുവിളികൾ. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ രാജ്യത്തെ സ്ഥിതി കൂടുതൽ ദുഷ്കരമാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button