സൂര്യ നായകനായ ജയ് ഭീം എന്ന സിനിമയിലെ നട്ടെല്ല് ‘സെൻഗിണി’ എന്ന കഥാപാത്രമാണ്. നടി ലിജോ മോൾ ആണ് സെൻഗിണി എന്ന പൂർണ ഗർഭിണിയായ ആദിവാസി യുവതിയുടെ വേഷം ആവതരിപ്പിച്ചത്. ഭർത്താവിനെ കണ്ടെത്താനുള്ള, ഇരുളർ വിഭാഗത്തിൽ പെട്ട ആദിവാസി സ്ത്രീയുടെ നിയമ പോരാട്ടമാണ് സിനിമയുടെ പ്രമേയം. ലിജോ മോളെ അഭിനന്ദിച്ച് സൂര്യ അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു. മലയാളത്തിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനും ലിജോ മോൾക്കും ലഭിക്കുന്നത്.
Also Read:എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകണം: നിർദ്ദേശം നൽകി സൗദി അറേബ്യ
സൂര്യയെക്കാൾ ഗംഭീരപ്രകടനമാണ് ലിജോമോൾ കാഴ്ചവച്ചതെന്ന് നടി ജ്യോതിക നേരത്തെ പറഞ്ഞിരുന്നു. സൂര്യ–ജ്യോതിക പ്രൊഡക്‌ഷൻ ചെയ്ത ഇത്രയും വലിയ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ലിജോയും വ്യക്തമാക്കുന്നു. ലിജോ മോളെ അടുത്ത പാർവതിയെന്നാണ് സോഷ്യൽ മീഡിയ വാഴ്ത്തുന്നത്. എന്നാൽ, പാർവതിയെക്കാൾ മികച്ച നടിയാണെന്നും പാർവതി അടക്കമുള്ളവർ ലിജോയെ കണ്ട് പടിക്കണമെന്നും പറയുന്നവർ ഉണ്ട്. ഒപ്പം, അഭിനയത്തത്തിന്റെ കാര്യത്തിൽ താരങ്ങളെ ഇങ്ങനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന അഭിപ്രായമുള്ളവരും ഉണ്ട്.
അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ കൂപ്പുകൈയുമായി നീതിക്കിവേണ്ടി യാചിച്ചുനിൽക്കേണ്ടിവരുന്ന നിസ്സഹായരായ അധഃകൃതരുടെ യഥാർത്ഥ ചിത്രമാണ് ‘ജയ് ഭീം’ എന്നാണു പ്രതികരണം. തൊലിനിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വംശവെറിയുടെയും ഇരകളാക്കപ്പെട്ടു മാളങ്ങളിലും ഗുഹാപൊത്തുക്കളിലും ജീവിച്ചു കാലം തീർക്കേണ്ടിവരുന്ന അശരണരായ ഒരുപറ്റം മനുഷ്യരുടെ യഥാർത്ഥ ജീവിതകഥയാണ് ചിത്രം പറയുന്നത്.
Post Your Comments