Latest NewsNewsSaudi ArabiaInternationalGulf

മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി സൗദി അറേബ്യ

മക്ക: മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി സൗദി അറേബ്യ. സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയ്ക്കുവേണ്ടിയാണ് പ്രത്യേക പ്രാർത്ഥന നടത്തിയത്. മക്കയിൽ നടന്ന പ്രാർത്ഥനയിൽ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരനും മദീനയിലെ പ്രവാചക പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽഫൈസലയാണ് നേതൃത്വം നൽകിയത്.

Read Also: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ പതിനേഴുകാരന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ള പള്ളികളിൽ നമസ്‌ക്കാരം നടത്തിയിട്ടുണ്ട്. മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നമസ്‌കാരത്തിന് കഴിഞ്ഞ ദിവസം സൽമാൻ രാജാവ് ആഹ്വാനം ചെയ്തിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴയ്ക്ക് വേണ്ടിയുള്ള നമസ്‌ക്കാരം നിർവ്വഹിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്താനാണ് അദ്ദേഹം അഭ്യർത്ഥിച്ചത്.

എല്ലാവരോടും പശ്ചാത്താപം വർധിപ്പിക്കാനും പാപമോചനം തേടാനും സർവ്വശക്തനായ ദൈവത്തിലേക്ക് മടങ്ങാനും അവന്റെ ദാസന്മാർക്ക് നന്മ ചെയ്യാനും ദാനധർമ്മങ്ങൾ പ്രാർത്ഥനകൾ തുടങ്ങിയ അതിശ്രേഷ്ഠമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും അദ്ദേഹം അറിയിച്ചിരുന്നു.

Read Also: വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നത് എന്റെ അഭ്യർത്ഥന , അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല: സമീർ വാങ്കഡെ

shortlink

Related Articles

Post Your Comments

Related Articles


Back to top button