ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. ഭക്ഷണങ്ങളില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും നമ്മുടെ ശരീരത്തില്‍ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിന്‍ ഡി. ഈ വിറ്റാമിന്റെ കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിറ്റാമിന്‍ ഡിയുടെ കുറവ് അസ്ഥികളുടെ സാന്ദ്രത, പേശികളുടെ ബലഹീനത, ക്ഷീണം എന്നിവയിലേക്ക് നയിച്ചേക്കാം. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ ദിവസവും ലഭിക്കേണ്ട ഒരു പോഷകമാണ് വിറ്റാമിന്‍ ഡി. ഈ പോഷകത്തിന്റെ കുറവ് നേരത്തെ കണ്ടെത്തിയാല്‍ ഓസ്റ്റിയോപൊറോസിസ് അടക്കമുള്ള രോഗങ്ങളെ തടഞ്ഞ് നിർത്താനാകും.
Read Also:വീട്ടിൽ പാലും മുട്ടയും വാഴപ്പഴവും ഉണ്ടോ? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പ്രാതൽ ഭക്ഷണം
വിറ്റാമിന്‍ ഡി കുറവിനാല്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് തുടങ്ങിയവയും ഉണ്ടായേക്കാം. വിറ്റാമിന്‍ ഡി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിച്ചേക്കും. അത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെയും സാരമായി ബാധിക്കുന്നു.
താഴ്ന്ന അളവിലുള്ള വിറ്റാമിന്‍ ഡി നില ശ്വാസകോശ രോഗങ്ങളുടെ തീവ്രതയ്ക്കും കാരണമാകും. ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നു. സമീകൃതാഹാരവും സൂര്യപ്രകാശമേല്‍ക്കലുമാണ് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനുളള പ്രധാന മാര്‍ഗങ്ങള്‍.
Post Your Comments