നാലുമണിക്ക് ചായക്ക് കഴിക്കാൻ എന്തേലും ഇല്ലെങ്കിൽ കുട്ടികൾക്കൊക്കെ വിഷമമാണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചിക്കൻ സമൂസ പരീക്ഷിച്ചാലോ? ചിക്കൻ സമൂസ തയ്യാറാക്കുന്ന വിധം നോക്കാം.
ചേരുവകൾ
ഉരുളകിഴങ്ങ്- 2
സവാള- 2
പച്ചമുളക്- 5
വെളുത്തുള്ളി- 5
ഇഞ്ചി- 1 (ചെറുത്)
എല്ലില്ലാത്ത ചിക്കൻ- 5 or 6 കഷണങ്ങൾ
മല്ലിപ്പൊടി – 1 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
മസാലപൊടി – അര ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
സമൂസ ലീഫ് – പാക്കറ്റ് ആയി വാങ്ങാൻ കിട്ടും.
Also Read: വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി : കാണാതായത് ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ടു വിദ്യാർഥികളെയും
തയ്യാറാക്കുന്ന വിധം :
1. ഉരുളക്കിഴങ്ങ് ചെറിയ കഷണങൾ ആക്കി മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക.
2. എല്ലില്ലാത്ത് ചിക്കൻ വേവിച്ച് മിക്സിയിൽ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക.
3.ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ പേസ്റ്റ് പരുവത്തിൽ ആക്കുക
സവാളയും ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റും വഴറ്റി എടുക്കുക. പാകത്തിനു ഉപ്പു ചേർത്ത് വേണം വഴറ്റാൻ. വേണമെങ്കിൽ അല്പം കറിവേപ്പിലയും ചേർക്കാം. അതിൽ മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ കൂടി ചേർക്കുക. ഇതിൽ ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കുക. ഇനി സമൂസ ലീഫ് എടുത്ത് അതിൽ ഒരൊന്നിലും ഈ ഫില്ലിങ് നിറയ്ക്കുക. ഇതിനെ എണ്ണയിൽ വറുത്ത് എടുത്താൽ നല്ല അടിപൊളി സമൂസ റെഡി.
Post Your Comments