കോഴിക്കോട് : ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകിയെന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെയാണ് പൊന്നാനി സ്വദേശിനിയായ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ എസിപിക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു.
Read Also: വീട്ടിൽ പാലും മുട്ടയും വാഴപ്പഴവും ഉണ്ടോ? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ പ്രാതൽ ഭക്ഷണം
തന്‍റെ അനുവാദമില്ലാതെ ഫോണ്‍ രേഖകള്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശനന്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്നാണ് വീട്ടമ്മയുടെ പരാതി. ഫോണ്‍ രേഖകള്‍ ഭര്‍ത്താവ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി അപമാനിക്കാന്‍ ശ്രമിച്ചെന്നും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
അതേസമയം വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ അടുത്ത സുഹൃത്തായ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ചോര്‍ത്തിയത്.
Post Your Comments