ഫ്രഞ്ച് മാഗസിനിൽ നിന്നുള്ള വാർത്തയിൽ നിന്നുമാണ് തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം ലഭിച്ചത്. പല പഠനങ്ങളുടെയും അവസാനമാണ് റമീസ് തന്റെ ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുറത്തുവന്നിരിക്കുന്ന ഫ്രഞ്ച് മാഗസിനിൽ നിന്നുള്ള വാർത്തയിൽ മൂന്ന് പേരുടെ ചിത്രമാണുള്ളത്. ആലി മുസ്ലിയാർക്കൊപ്പമുള്ളവരിൽ ഒരാൾ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണെന്നായിരുന്നു റമീസ് കണ്ടെത്തിയത്. പുറത്തുവന്നിരിക്കുന്ന ചിത്രത്തിലെ മൂന്നാമൻ ആരെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നസറുദ്ദീൻ മണ്ണാറക്കാട്. ലേഖനത്തിലെ മൂന്നാമൻ കുമരം പുത്തൂർ സീതിക്കോയ തങ്ങൾ ആണെന്ന് നസറുദ്ദീൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് പുഴയിലൊഴുക്കി തെളിവുകള്‍ നശിപ്പിച്ചു
സീതിക്കോയ തങ്ങളുടെയും ചെറുമകന്‍ നൗഫല്‍ തങ്ങളുടെയും ചിത്ര സഹിതമാണ് ഇവർ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തി കൊണ്ടിരിക്കുന്ന ചരിത്ര പഠനങ്ങൾക്കൊടുവിലാണ് സീതിക്കോയ തങ്ങൾ തന്നെയാണ് ഇതെന്ന് ഉറപ്പായതെന്ന് പോസ്റ്റിൽ പറയുന്നു. റമീസിന്റെ പുസ്തകം പ്രിന്റിങ്ങിനു പോയതിനു ശേഷമാണ് ഈ ചിത്രം ലഭിച്ചതെന്ന് നസറുദ്ദീൻ വ്യക്തമാക്കുന്നു. സീതിക്കോയ തങ്ങളുടെ ജീവിച്ചിരിക്കുന്ന പേരമകൻ കോയക്കുട്ടി തങ്ങൾ തന്റെ പിതാമഹന്റെ ഫോട്ടോ സ്ഥിരീകരിച്ചുവെന്നും പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് റമീസ് ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകം പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് വാരിയംകുന്നത്തിന്റെ ചിത്രം ലഭിച്ചതെന്ന് റമീസ് നേരത്തെ പറഞ്ഞിരുന്നു. ബ്രിട്ടനില്‍ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനില്‍ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments