പൊതുജനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ കരുതൽ തുടരുന്നു. ഇന്ധന നികുതി കുറച്ചതിന് പിന്നാലെ ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന നികുതി ഒഴിവാക്കാനും തീരുമാനമായി. പാമോയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ അടിസ്ഥാന നികുതിയാണ് 2.5 ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമാക്കിയത്.
Also Read:കൊവിഡ് 19: ദുബായിൽ ജനജീവിതം സാധാരണ നിലയിലേക്ക്; പ്രതിദിന രോഗികൾ നൂറിൽ താഴെ
കൂടാതെ ഭക്ഷ്യ എണ്ണകൾക്ക് ഏർപ്പെടുത്തിയിരുന്ന കാർഷിക സെസും ഗണ്യമായി കുറച്ചു. പാമോയിലിന്റേത് 20 ശതമാനത്തിൽ നിന്നും 7.5 ശതമാനമായും സോയാബീൻ ഓയിലിന്റേതും സൺഫ്ലവർ ഓയിലിന്റേതും 5 ശതമാനമായുമാണ് കുറച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സംസ്കൃത പാമോയിലിന്റെയും സംസ്കൃത സോയാബീൻ ഓയിലിന്റെയും സംസ്കൃത സൺഫ്ലവർ ഓയിലിന്റെയും അടിസ്ഥാന നികുതി 32.5 ശതമാനത്തിൽ നിന്നും 17.5 ശതമാനമായും കുറച്ചിട്ടുണ്ട്. നേരത്തെ അസംസ്കൃത ഭക്ഷ്യ എണ്ണകളുടെ സെസ് 20 ശതമാനമായിരുന്നു. എന്നാൽ പുതിയ നിരക്ക് പ്രകാരം പാമോയിൽന്റേത് 8.25 ശതമാനവും സോയാബീൻ ഓയിലിന്റേതും സൺഫ്ലവർ ഓയിലിന്റേതും 5.5 ശതമാനവും മാത്രമായിരിക്കും.
Post Your Comments