Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternationalCrime

13 കാരനായ വിദ്യാർത്ഥിയെ പല തവണ പീഡിപ്പിച്ച കേസിൽ കോടതി ശിക്ഷിച്ച അധ്യാപിക ജയിലിലെ നല്ല നടപ്പുകാരി !

13 വയസുമാത്രമുള്ള തന്റെ വിദ്യാർത്ഥിയുമായി പല തവണ സെക്സ് നടത്തിയതിന് കോടതി ശിക്ഷിച്ച അധ്യാപിക ഇപ്പോൾ ജയിലിലെ നല്ല നടപ്പുകാരിയെന്ന് റിപ്പോർട്ട്. അമേരിക്കൻ വനിത ബ്രിട്ടാനി സമോറയാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കുറ്റത്തിന് ജയിലിലായത്. 20 വർഷത്തെ തടവിനാണ് ഇവരെ കോടതി ശിക്ഷിച്ചത്.

ജയിലിലെ അധ്യാപികയാണ് ഇവരിപ്പോൾ. അന്തേവാസികള്‍ക്കിടയില്‍ ആദരണീയയായ അധ്യാപികയാണ് സമോറ. ജയില്‍ ജീവിതം ഇവരെ മാനസാന്തരപ്പെടുത്തിയതായും ഇവര്‍ ആളാകെ മാറിയെന്നും അരിസോണ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് അധികൃതര്‍ പറഞ്ഞു. ജയിലിലുള്ളവർക്ക് ക്ളാസെടുക്കുകയും പല വിഷയത്തിലും ഇവരെ ബോധവത്കരണം നടത്താനും സമോറ മുൻപന്തിയിൽ തന്നെയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:കോവിഡ് : ചൈനയ്ക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക ജയിലിൽ ഗുരുതരാവസ്ഥയിൽ

2019-ലാണ് ബ്രിട്ടാനി സമോറ എന്ന അധ്യാപികയെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നതും ഫീനിക്‌സ് കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചതും. 13 വയസുമാത്രമുള്ള തന്റെ വിദ്യാർത്ഥിയുമായി സമോറ നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. കാറിലും ക്ലാസ് മുറിയിലുമായി നിരവധി തവണ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ചോദ്യം ചെയ്യലിൽ ഇവര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. കുട്ടിയും ഇതേ മൊഴി തന്നെയായിരുന്നു നൽകിയിരുന്നത്. ഇതേത്തുടർന്നായിരുന്നു ശിക്ഷ.

അമേരിക്കയിലെ ഗൂഡ് ഇയറിലുള്ള ലാസ് ബ്രിസാസ് അക്കാദമിയിലെ അധ്യാപികയായിരുന്നു സമോറ. താന്‍ ചെയ്ത കുറ്റം പൊറുക്കാനാവാത്തതാണെന്നും അതില്‍ അങ്ങേയറ്റം ദു:ഖിക്കുന്നതായും അവര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ചെയ്ത തെറ്റിന് കുട്ടിയോടും മാതാപിതാക്കളോടും സമോറ ക്ഷമ പറയുകയും ചെയ്തിരുന്നു. ജയിലിൽ വെച്ച് പഠനം പൂർത്തിയാക്കുകയും പുതിയ ബിരുദം കൂടി എടുക്കുമെന്നും സമോറ വ്യക്തമാക്കി. എന്നാല്‍, എത്ര നല്ലനടപ്പ് നടന്നാലും ഇത് പരിഗണിച്ച് അവരുടെ ശിക്ഷയില്‍ ഇളവു വരാന്‍ സാദ്ധ്യതയില്ല. 50 വയസ്സാവാതെ അവര്‍ക്ക് ജയിലില്‍ നിന്നിറങ്ങാനും കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button