Latest NewsIndia

പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി: ദീപാവലി ആഘോഷം ഇത്തവണയും കശ്മീരിൽ സൈനികർക്കൊപ്പം

സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി.

ന്യൂഡൽഹി : പതിവ് തെറ്റിക്കാതെ കശ്മീരിലെ സൈനികർക്കൊപ്പമാണ് ഇത്തവണയും മോദി ദീപാവലി ആഘോഷിക്കുന്നത്. ഇന്ന് കശ്മീരിലെ രജൗരി ജില്ലയിലുള്ള നൗഷേരയിൽ പ്രധാനമന്ത്രി എത്തും. 2014 ൽ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം എല്ലാ വർഷവും സൈനികരോടൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കാറുള്ളത്. എട്ടാം തവണയാണ് സൈനികരോടൊപ്പം മോദി ആഘോഷത്തിൽ പങ്കെടുക്കുന്നത്.

കഴിഞ്ഞ വർഷം രാജസ്ഥാൻ അതിർത്തി പ്രദേശമായ ജെയ്സാൽമറിലേക്കാണ് മോദിയെത്തിയത്. ആഘോഷങ്ങളുടെ ഭാഗമായി മധുരം പങ്കുവെച്ച മോദി സൈനികർക്കൊപ്പം ദീപങ്ങളും തെളിയിച്ചിരുന്നു. സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. ജി 20 ഉച്ചകോടി, കോപ്26 എന്നീ യോഗങ്ങളിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് മോദി ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം കശ്മീരിലെ സൈനികരുടെ അടുത്തേക്ക് പോകുന്നത്.

കശ്മീരിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സൈനികർക്കും പ്രദേശവാസികൾക്കും ധൈര്യമേകാൻ കൂടിയാണ് മോദി എത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് ഇതര സംസ്ഥാന തൊഴിലാളികളെയും പ്രദേശവാസികളെയും കേന്ദ്രീകരിച്ച് കശ്മീരിൽ ഭീകരാക്രമണങ്ങൾ നടന്നിരുന്നു. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണങ്ങളിൽ ഭീകരസംഘടനകളിലെ നേതാക്കളടക്കമുള്ളവർ വധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button