തിരുവനന്തപുരം: കരള്‍ അര്‍ബുദ ചികിത്സയ്ക്ക് മണത്തക്കാളി ഏറെ ഫലപ്രദമെന്ന് ഗവേഷണഫലം. മണത്തക്കാളി ചെടിയുടെ ഇലയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരള്‍ അര്‍ബുദത്തിന് ഫലപ്രദമെന്നാണ് കണ്ടെത്തിയത്.
കരള്‍ അര്‍ബുദത്തിന് നിലവിലുള്ള ഏക മരുന്നിനെക്കാള്‍ ഉട്രോസൈഡ്-ബിക്ക് പാര്‍ശ്വഫലം കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മണത്തക്കാളി (സോലാനം നിഗ്രം) യുടെ ഇലകള്‍ക്ക് കരളിനെ അനിയന്ത്രിതമായ കോശവളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഗുണങ്ങളുണ്ടെന്നാണ് നീണ്ടകാലത്തെ പരീക്ഷണത്തില്‍ നിന്ന് തെളിഞ്ഞത്. മണത്തക്കാളി ‘കാകമാച്ചി എന്ന പേരിലും അറിയപ്പെടുന്നു.
Read Also: രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ബയോടെക്നോളജിയിലെ (ആര്‍.ജി.സി.ബി) സീനിയര്‍ ശാസ്ത്രജ്ഞ ഡോ. റൂബി ജോണ്‍ ആന്റോയും ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന ഡോ. ലക്ഷ്മി ആര്‍. നാഥുമാണ് ഗവേഷണത്തിനു പിന്നില്‍.
അമേരിക്ക, ജപ്പാന്‍, കാനഡ, സൗത്ത് കൊറിയ രാജ്യത്തുനിന്ന് പേറ്റന്‍റ് ലഭിച്ച സാങ്കേതികവിദ്യ അമേരിക്കന്‍ മരുന്ന് കമ്പനിയായ ക്യുബയോമെഡ് സ്വന്തമാക്കി. ഒക്ലഹോമ മെഡിക്കല്‍ റിസര്‍ച് ഫൗണ്ടേഷന്‍ (ഒ.എം.ആര്‍.എഫ്) വഴിയായിരുന്നു സാങ്കേതിക കൈമാറ്റം.
Post Your Comments