Latest NewsNewsIndia

ചൈനയ്‌ക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യ,ലഡാക്ക് പർവതങ്ങളിൽ സേനയെ വിന്യസിച്ചു

കരസേനയുടെ ഏറ്റവും മികച്ച പാരാട്രൂപ്പ‌ർമാർ ഉൾപ്പെടുന്ന ശത്രുജീത് ബ്രിഗേഡ് ആണ് വ്യോമാഭ്യാസം നടത്തി

ലഡാക്ക്: ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യ. അയ്യായിരം കിലോമീറ്റർ പ്രഹരപരിധിയിൽ ചൈനയെ ഉന്നമിടുന്ന അഗ്നി – 5 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെയാണ്‌ ചൈനയ്‌ക്ക് ശക്തമായ സന്ദേശവുമായി ലഡാക്ക് അതിർത്തിയിലെ പർവതപ്രദേശങ്ങളിൽ ഇന്ത്യൻ കരസേന വ്യോമമാർഗ്ഗം അതിസാഹസികമായി സേനയെ വിന്യസിച്ചത്. തിങ്കളാഴ്ച ആരംഭിച്ച അഭ്യാസം ഇന്ന് സമാപിക്കും. ചൈനയുടെ അധിനിവേശത്തെ ചെറുക്കാൻ ഇന്ത്യയ്ക്ക് ആകുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നതെന്ന് കരസേന, വ്യോമ മേധാവികൾ പറഞ്ഞു.

Also Read :    മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം നല്ല അടിപൊളി ബ്രേക്ക് ഫാസ്റ്റ് വിവിധ സൈനിക കേന്ദ്രങ്ങളുടെ ഏകോപനം, സൈനിക വിഭാഗങ്ങളുടെ ദ്രുതഗതിയിലുള്ള ഒത്തുചേരൽ, ശത്രുവിനെ അമ്പരപ്പിക്കുന്ന വേഗതയിൽ ലക്ഷ്യങ്ങൾ പിടിച്ചെടുക്കൽ, ആക്രമണ ഹെലികോപ്റ്ററുകളുടെയും സൈന്യത്തിന്റെയും യുദ്ധ ഡ്രില്ലുകൾ, വിമാനങ്ങളിൽ നിന്ന് പ്രാണവായു കരുതാതെയുള്ള വ്യോമഭടന്മാരുടെ ചാട്ടം തുടങ്ങിയ അഭ്യാസങ്ങളാണ് അരങ്ങേറിയത്.

കരസേനയുടെ ഏറ്റവും മികച്ച പാരാട്രൂപ്പ‌ർമാർ ഉൾപ്പെടുന്ന ശത്രുജീത് ബ്രിഗേഡ് ആണ് വ്യോമാഭ്യാസം നടത്തി. മൈനസ് 20 ഡിഗ്രി കൊടുംതണുപ്പിൽ അപകടകരമാംവിധം അന്തരീക്ഷമർദ്ദം കുറഞ്ഞ 14,000 അടി ഉയരമുള്ള പർവതങ്ങളിലാണ് സേനയെ ഇറക്കിയത്. പ്രതികൂല കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പരിശീലനം നേടിയ സ്പെഷ്യലിസ്റ്റ് സൈനികരെയും മിലിട്ടറി വാഹനങ്ങളും മിസൈലുകളും വിന്യസിച്ചുണ്ട്.

അഞ്ച് താവളങ്ങളിൽ നിന്ന് അമേരിക്കൻ നിർമ്മിത സി – 130 ജെ, സോവിയറ്റ് നിർമ്മിത എ. എൻ 32 ട്രാൻസ്‌പോർട്ട് വിമാനങ്ങളിലാണ് ഇറക്കിയത്. ശീതകാലം തുടങ്ങിയതിനാൽ പർവതങ്ങളിലെ ഈ ദൗത്യം അതീവ ദുഷ്‌കരമായിരുന്നു.ലഡാക്ക് മേഖലയിൽ പതിനെട്ട് മാസമായി ചൈനയുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിവരുന്ന നിരവധി സൈനിക സന്നാഹങ്ങളുടെ ഭാഗമാണിത്. കിഴക്കൻ ലഡാക്കിന്റെ വടക്കൻ അതിർത്തിയോട് ചേർന്ന് ഉയർന്ന പർവത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കാനും സേനയുടെ ദ്രുത പ്രതികരണ ശേഷിയും യുദ്ധ സന്നാഹങ്ങളും പരീക്ഷിക്കാനുമുള്ള അഭ്യാസങ്ങളാണ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button