വീട്ടില്‍ ഉരുളക്കിഴങ്ങ് ഉണ്ടെങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കിയാലോ.? വൈകുന്നേരത്തേക്ക് ഒരു അടിപൊളി നാലുമണിപ്പലഹാരം ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കാം. കുട്ടികളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഉരുളക്കിഴങ്ങ് ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..
ചേരുവകള്‍
ഉരുളക്കിഴങ്ങ് വേവിച്ചത് -3 എണ്ണം
റൊട്ടി -2 കഷണം
പഞ്ചസാര -ഒന്നര കപ്പ്
നെയ്യ് -3 ടേബിള്‍ സ്പൂണ്‍
മുന്തിരിങ്ങ -10
പാല്‍ -ഒന്നര കപ്പ്
ചെറി -4
അണ്ടിപരിപ്പ് -10
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
പച്ചരി -1 ടേബിള്‍ സ്പൂണ്‍
ജിലേബി കളര്‍ -1 നുള്ള്
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാകുമ്പോള്‍ പച്ചരിയിട്ടു നന്നായി പൊരിക്കുക. ഉരുളക്കിഴങ്ങ് പൊടിച്ചത്, പാല്, റൊട്ടി പൊടിച്ചത് ഇവ നന്നായി കട്ടയില്ലാതെ യോജിപ്പിച്ച് പൊരിച്ച പച്ചരിയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. പഞ്ചസാരയും ചേര്‍ത്ത് അടിയില്‍ പിടിയ്ക്കാതെ ചെറുതീയില്‍ ഇളക്കുക.
Read Also: ഈ മൂന്ന് കാന്‍സറുകള്‍ കാണപ്പെടുന്നത് സ്ത്രീകളിൽ മാത്രം: ലക്ഷണങ്ങൾ നിസാരമായി കാണരുത്
അണ്ടിപരിപ്പ്, മുന്തിരിങ്ങ, ഏലക്കാപ്പൊടി ഇവ ചേര്‍ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ പാലില്‍ കളര്‍ കലക്കി ഒഴിച്ച് കയ്യില്‍ ഒട്ടാത്ത പരുവത്തില്‍ നെയ് പുരട്ടിയ പാത്രത്തില്‍ കോരി നിരത്തി തണുക്കുമ്പോള്‍ മുറിച്ചെടുക്കുക. രണ്ടായി മുറിച്ച ചെറി കൊണ്ട് അലങ്കരിക്കുക.
Post Your Comments