ബെയ്ജിങ്: ചൈനയിലെ സ്കൂളുകളിൽ കോവിഡ് പടർന്നു പിടിക്കുന്നു. അധ്യാപകൻ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വിദ്യാർഥികളെ ക്ലാസ് മുറികളിലിരുത്തി ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥർ സ്കൂൾ അടച്ചുപൂട്ടി. ബെയ്ജിങ്ങിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം.
Also read : ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക അദ്ധ്യാപകന് പോസിറ്റീവ് സ്ഥിതീകരിച്ചതോടെ സ്കൂളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ വിദ്യാർത്ഥികൾ പുറത്തു വരാത്തതിനെ തുടർന്ന് മാതാപിതാക്കൾ സ്കൂളിന് പുറത്ത് എത്തി കുട്ടികളെ കാത്തു നിൽക്കുകയായിരുന്നു.
ചില കുട്ടികൾ രണ്ടാഴ്ച്ചത്തേക്ക് സ്കൂളിൽ ക്വാറൻറീനിൽ കഴിയേണ്ടി വരുമെന്ന് പ്രിൻസിപ്പൽ രക്ഷിതാക്കളെ അറിയിചച്ചു . ക്വാറന്‍റീൻ കാലയളവിൽ കുട്ടികളോടൊപ്പം ഒരു രക്ഷിതാവിന് താമസിക്കാമെന്നും സ്കൂളിൽ നിന്നും അറിയിപ്പുണ്ടായി. അതേസമയം, അർധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ കുറിച്ച് വിവരം ലഭിച്ചത്. ചൈനയുടെ പല ഭാഗങ്ങളിലും കോവിഡ് അതിരൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടെന്നു പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Post Your Comments