ശ്രീനഗര്‍: ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണയും അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമായിരുന്നു.സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെനികരില്‍ നിന്ന് പ്രത്യാശയും ഊര്‍ജവും ലഭിക്കുന്നുവെന്നും, രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also : ‘തായ്‌വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കും‘: മുന്നറിയിപ്പുമായി അമേരിക്ക
വ്യാഴാഴ്ച രാവിലെയാണ് മോദി ജമ്മു കാശ്മീരില്‍ എത്തിയത്. ശ്രീനഗറില്‍ എത്തിയ ശേഷം അദ്ദേഹം നിയന്ത്രണരേഖയ്ക്ക് സമീപത്തുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെത്തി. കരസേനാ മേധാവി എം.എം നരവനെയും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ ഒരംഗമായിട്ടാണ് താന്‍ ഇവിടേക്ക് വന്നതെന്ന് മോദി പറഞ്ഞു. സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതാണ് എന്റെ സന്തോഷം. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹവുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ചുമതല എല്ലാ പൗരന്മാര്‍ക്കുമുണ്ട്’, മോദി പറഞ്ഞു.
പാകിസ്ഥാനെയും മോദി പരോക്ഷമായി വിമര്‍ശിച്ചു. ഭീകരതയ്ക്ക് ചുട്ട മറുപടി നല്‍കുമെന്നും, മിന്നലാക്രമണത്തിനുശേഷം കാശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. പ്രതിരോധ മേഖലയെ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments