Latest NewsIndiaNews

ബീഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ മൂന്ന് മരണം

 

പാറ്റ്‌ന: വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. ബീഹാറിലാണ് സംഭവം. ഗോപാല്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേര്‍ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഗോപാല്‍ഗഞ്ചിലെ സദാര്‍ ആശുപത്രിയിലേക്ക് മാറ്റി.

മദ്യം കഴിച്ച മൂന്നുപേരും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മരണകാരണമെന്തെന്ന് കൃത്യമായി അറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുസാഫര്‍പൂരില്‍ വ്യാജമദ്യം കഴിച്ച് കഴിഞ്ഞ ദിവസം എട്ടു പേര്‍ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകുന്നതിന് മുന്‍പാണ് ഗോപല്‍ഗഞ്ചില്‍ മൂന്ന് പേര്‍ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സമിതി അംഗം ഉള്‍പ്പടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അഞ്ചു വര്‍ഷമായി മദ്യ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ആകെ 70പേരാണ് വ്യാജമദ്യം കഴിച്ച് മരണമടഞ്ഞത്. നിരവധി പേരുടെ കാഴ്ച നഷ്ടപ്പെട്ടു. റുപൗലി വില്ലേജിനു കീഴിലെ സരായ്യ പൊലീസ് സ്റ്റേഷനു കീഴില്‍ ഒക്ടോബര്‍ 28നാണ് സംഭവം നടന്നത്.

2016 ഏപ്രില്‍ 5 നാണ് മദ്യത്തിന്റെ നിര്‍മ്മാണം, വില്‍പ്പന, സംഭരണം, വ്യാപാരം, ഉപഭോഗം എന്നിവയില്‍ ബീഹാര്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ചില ഇളവുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button