ബീജിംഗ്: പാർട്ടി പ്ലീനം അടുത്തിരിക്കെ കൊവിഡ് കേസുകൾ ഉയരുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ പുതിയതായി 94 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
Read Also:ബൈഡന് തിരിച്ചടി: വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ജയം
പാർട്ടി പ്ലീനം നടക്കാനിരിക്കുന്ന മേഖലയിൽ ഒൻപത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രോഗബാധിത മേഖലകളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.
പ്രാദേശിക- അന്താരാഷ്ട്ര വിമാന സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. നവംബർ 8 മുതൽ പതിനൊന്ന് വരെയാണ് ചൈനയിലെ സുപ്രധാന രാഷ്ട്രീയ സമ്മേളനമായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം. 2022ലെ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള നിലവിലെ കമ്മിറ്റിയുടെ ആറാമത് പ്ലീനമാണ് ഇത്. മുന്നൂറിലധികം പ്രതിനിധികളാണ് പാർട്ടി പ്ലീനത്തിൽ പങ്കെടുക്കുന്നത്.
Post Your Comments