![](/wp-content/uploads/2021/11/hnet.com-image-2021-11-03t145907.560.jpg)
ദില്ലി: മാരുതി സുസുകി പുതിയ സെലറിയോ ഹാച്ച്ബാക്ക് കാറിന്റെ ബുക്കിങ് ആരംഭിച്ചു. 11,000 രൂപയാണു ബുക്കിങ് തുക. രാജ്യത്തെ ഏറ്റവുമധികം ഇന്ധനക്ഷമത നല്‍കുന്ന പെട്രോള്‍ കാറായിരിക്കും സെലറിയോ എന്നു കമ്പനി അവകാശപ്പെടുന്നു. നിലവിലുള്ള സെലറിയോയില്‍നിന്നു തികച്ചും വ്യത്യസ്ത രൂപകല്‍പനയാണു പുതിയ സെലറിയോയ്ക്ക്.
അതേസമയം, വാഹനനിര്‍മാണത്തിന് ആവശ്യമായ ഇലക്ട്രോണിക് ചിപ്പുകളുടെ ക്ഷാമം ഒക്ടോബറിലെ കാര്‍ വില്‍പനയെ പ്രതികൂലമായി ബാധിച്ചു. മുന്‍നിര വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ് എന്നിവയുടെ വില്‍പനയില്‍ ഇടിവുണ്ടായി.
Read Also:- അധികമായാൽ പാലും ദോഷം ചെയ്യും..
ക്ഷാമത്തിന്റെ പ്രത്യാഘാതം കുറയ്ക്കാന്‍ സാധ്യമായ നടപടികളെല്ലാം കമ്പനികള്‍ സ്വീകരിക്കുന്നുണ്ട്. ടാറ്റ, നിസാന്‍, സ്‌കോഡ, ഫോക്‌സ്വാഗന്‍, മഹീന്ദ്ര എന്നീ കമ്പനികള്‍ മുന്‍കൊല്ലം ഒക്ടോബറിലെക്കാള്‍ നേട്ടമുണ്ടാക്കി.
Post Your Comments