കൊച്ചി: പാതയോരങ്ങളിൽ മുളച്ചുപൊന്തുന്ന അനധികൃത പെട്ടിക്കടകൾ (ബങ്കുകൾ) നീക്കാൻ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി. കാൽനട, വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള അനധികൃത പെട്ടിക്കടകൾ നീക്കം ചെയ്യണം.
Read Also : മുല്ലപ്പെരിയാറിൽ പുതിയ ഡാം : മാരത്തൺ യാത്ര സംഘടിപ്പിക്കുമെന്ന് സേവ് കേരള ബ്രിഗേഡ്
തദ്ദേശസ്ഥാപനങ്ങളുടെയോ മറ്റ് അധികൃതരുടെയോ അനുമതിയില്ലാതെയാണ് ഇത്തരത്തിലുള്ള പെട്ടിക്കടകൾ പ്രവർത്തിക്കുന്നത്. റോഡരികിലും നടപ്പാതയിലും അനധികൃതമായി ബങ്കുകൾ സ്ഥാപിക്കുന്നത് കേരളത്തിൽ വ്യാപകമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
ഇത്തരം അനധികൃത സംവിധാനങ്ങൾക്കെതിരെ സർക്കാറും തദ്ദേശസ്ഥാപനങ്ങളും നടപടിയെടുക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
Post Your Comments