Latest NewsNewsIndia

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ : താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

രാത്രി ഏഴരയോടെ ആരംഭിച്ച മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി

ചെന്നൈ : കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് 18 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

രാത്രി ഏഴരയോടെ ആരംഭിച്ച മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. ഗതാഗതം സ്തംഭിച്ചു. ചെന്നൈയിലടക്കം ഇന്നും കനത്ത മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മണിക്കൂറില്‍ 15 മില്ലി മീറ്റര്‍ വരെ മഴ ചെന്നെയിൽ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്.

Read Also  :  വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തിയെന്ന് ഡോക്ടർമാർ

കനത്ത മഴയുടെ പശ്ചാത്തലത്തില്‍, ചെന്നൈക്ക് പുറമെ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം, കല്ലക്കുറിച്ചി, റാണിപേട്ട്, ട്രിച്ചി, അരിയാലൂര്‍, നാമക്കല്‍ കൂഡല്ലൂര്‍, മയിലാടുതുറൈ, വെല്ലൂര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം , ദീപാവലി ദിനമായ വ്യാഴാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button