Latest NewsNewsCarsAutomobile

ജര്‍മ്മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ പോര്‍ഷെ ടെയ്കാന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ദില്ലി: ജര്‍മ്മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷയുടെ ആദ്യ ആഡംബര ഇലക്ട്രിക്ക് കാറാണ് ടെയ്കാന്‍. ഇപ്പോഴിതാ ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നവംബര്‍ 12ന് ടെയ്കാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടര്‍ബോ, ടര്‍ബോ എസ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ പോര്‍ഷ ടെയ്കാന്‍ ഇന്ത്യയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെയ്കാന്‍ ടര്‍ബോയ്ക്ക് 2.0 കോടി രൂപയില്‍ നിന്ന് വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടര്‍ബോ എസ്-ന് 2.50 കോടി രൂപയോളം ആയിരിക്കും എക്സ്-ഷോറൂം വില എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിനായി പോര്‍ഷ തയ്യാറാക്കിയ J1 എന്ന EV പ്ലാറ്റ്ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് പതിപ്പുകള്‍ക്കും രണ്ടു ഇലക്ട്രിക് മോട്ടോറുകളാണ്.

രണ്ട് ആക്സിലുകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക്ക് മോട്ടോറുകള്‍ക്ക് 93.4 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്. ടര്‍ബോ പതിപ്പില്‍ ഇലക്ട്രിക്ക് എന്‍ജിനുകള്‍ 625 പിഎസ് പവര്‍ സൃഷ്ടിക്കും. ഓവര്‍ബൂസ്റ്റ് ഫംഗ്ഷന്‍ ഇത് 680 പിഎസ് വരെയായി വര്‍ധിപ്പിക്കും. 850 എന്‍എം ആണ് ടോര്‍ക്ക്. 3.2 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ടെയ്കാന്‍ ടര്‍ബോ പതിപ്പിന് കഴിയും.

ടര്‍ബോ എസ് പതിപ്പില്‍ ഓവര്‍ബൂസ്റ്റ് അടക്കം 761 പിഎസ് പവറും 1,050 എന്‍എം ടോര്‍ക്കുമുണ്ടാക്കും. 2.8 സെക്കന്റ് മതി മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. രണ്ട് കാറുകള്‍ക്കും മണിക്കൂറില്‍ 280 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. ടര്‍ബോ പതിപ്പിന് 450 കിലോമീറ്ററും ടര്‍ബോ എസ്-ന് 412 കിലോമീറ്ററുമാണ് സാക്ഷ്യപ്പെടുത്തിയ റേഞ്ച്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ വഴി അഞ്ച് മിനിറ്റിനുള്ളില്‍ 100 കിലോമീറ്റര്‍ റേഞ്ച് നേടാന്‍ പോര്‍ഷ ടെയ്കാന്‍ ഇലക്ട്രിക്ക് സ്‌പോര്‍ട്‌സ് കാറിന് സാധിക്കും.

Read Also:- ഇന്ത്യയുടെ പുതിയ ടി20 നായകനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും

അഞ്ച് മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 22.5 മിനിറ്റ് എടുക്കും. ഇത് കൂടാതെ 11 kWh എസി ചാര്‍ജര്‍ വഴി ടെയ്കാന്‍ വീട്ടിലും ചാര്‍ജ് ചെയ്യാം. മറ്റുള്ള പോര്‍ഷ കാറുകള്‍ക്ക് സമാനമായ പരിചിതമായ പോര്‍ഷ ഡിസൈന്‍ അല്‍പ്പം മോഡേണ്‍ ടച്ചോടെയാണ് ടെയ്കാ കാറില്‍ ഇടംപിടിച്ചിരിക്കുന്നത്. 16.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുഴുവന്‍ ലേഔട്ടിലും നീല നിറത്തിലുള്ള തീം എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍.

shortlink

Post Your Comments


Back to top button