കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ വഴിതടയലിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെതിരെ കോൺഗ്രസ് രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ജോജുവിനെതിരെ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ്. ത്രിവർണ്ണ നവമാധ്യമ കൂട്ടായ്മ ബാലുശ്ശേരി എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ് ജോജുവിനെതിരെ ശബ്ദമുയർന്നത്. ജോജുവിന്റെ സിനിമ ഷൂട്ടിംഗ് ഇനി എന്താകുമെന്ന് കാണാമെന്നായിരുന്നു ഇവരുടെ ഭീഷണി.
Also Read:പുതിയ ഡോമിനാര്‍ 400 അപ്ഗ്രേഡ് വിപണിയിൽ അവതരിപ്പിച്ചു
‘ജോജു ചേട്ടൻ എന്ന അഭിനയ പ്രതിഭയുടെ സിനിമകൾക്ക് വേണ്ടി പൊതുനിരത്ത് ഉപയോഗിക്കുമ്പോൾ ഒരു സൈക്കിൾ യാത്രക്കാരനോ മറ്റോ തടസം ഉണ്ടായാൽ അവിടെ പിന്നെ സിനിമ എടുക്കൂല എന്ന് പറഞ്ഞേക്ക്’, എന്നായിരുന്നു ത്രിവർണ്ണ നവമാധ്യമ കൂട്ടായ്മ ബാലുശ്ശേരി ഫേസ്ബുക്ക് പേജ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയ്ക്ക് താഴെ കമന്റായി കുറിച്ചത്.
അതേസമയം, ജോജു ജോര്‍ജ് തനിക്കെതിരെ നല്‍കിയത് വ്യാജ മൊഴിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് തൊടുകയോ കഴുത്തില്‍ പിടിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് ടോണി ചമ്മിണി വ്യക്തമാക്കി.
Post Your Comments