തിരുവനന്തപുരം : ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധവുമായി നടൻ ജോജു ജോർജ് എത്തിയതിന തുടർന്നുണ്ടായ സംഘർഷം ചർച്ച ചെയ്ത് നിയമസഭ. ജോജു ജോർജിനെ കോൺഗ്രസ് നേതാക്കൾ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് സഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം തീവണ്ടിക്ക് ബോംബ് വച്ച് അട്ടിമറിക്കാൻ തീരുമാനിച്ച കൽക്കട്ട തീസിസ് മുതൽ രാജ്യത്ത് മുഴുവൻ അക്രമ സമരം നടത്തുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. എങ്ങനെ സമരം നടത്തണമെന്ന് പ്രതിപക്ഷത്തെ ആ പാർട്ടി പഠിപ്പിക്കേണ്ട. കേരളത്തിൽ അക്രമ സമരങ്ങളുടെ പരമ്പര നടത്തിയവർ ഒരാളെപ്പോലും ഉപദ്രവിക്കാതെ നടത്തിയ സമരത്തെ വിമർശിക്കുകയും വേണ്ട. നിങ്ങൾ സമരം നടത്തുന്നയിടത്താണ് ഒരാൾ വന്ന് ഒച്ചവച്ചിരുന്നതെങ്കിൽ അയാളുടെ അനുശോചന യോഗം ഇന്ന് ചേരേണ്ടി വന്നേനെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഞങ്ങൾ അയാളെ ദേഹോപ്രദവം ഏല്പിച്ചില്ല. അത്രയും സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോയതെന്നും വി.ഡി സതീശൻ പറഞ്ഞു.
Read Also : ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകും, സ്ത്രീകളെ തള്ളിയിട്ട് തെറിവിളിച്ചത് ജോജു: മുഹമ്മദ് ഷിയാസ്
അതേസമയം, നടനെ വഴിതടഞ്ഞതും വണ്ടി അടിച്ച് പൊട്ടിച്ചതും ആരാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചോദിച്ചു. കൂടാതെ ജോജു മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
Post Your Comments