Latest NewsNewsIndia

കേരളത്തിന്റെ ജിഎസ്ടി വരുമാനം 1932 കോടി രൂപ

ന്യൂഡല്‍ഹി : രാജ്യത്ത് ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസങ്ങളിലെക്കാള്‍ 24 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. 1.30 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസത്തെ വരുമാനം .അതേസമയം 1,932 കോടിയാണ് കേരളത്തിന്റെ ജി.എസ്.ടി വരുമാനം.

ജി.എസ്.ടി ആരംഭിച്ചതു മുതല്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനമാണിത്. ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുമാസമായി ജി.എസ്.ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളിലാണ്. 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് അഥവാ ജി.എസ്.ടി നിലവില്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button