ബംഗളൂരു : പോണ് സൈറ്റുകള്‍ക്ക് അടിമയായ ഭര്‍ത്താവില്‍ നിന്നും നീതി തേടി യുവതി കോടതിയില്‍. ബംഗളൂരു ജനനഗര് സ്വദേശിനിയാണ് ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തിനെതിരെ കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് സ്ഥിരമായി പോണ്‍സൈറ്റുകള്‍ക്ക് അടിമയാണ്, ലഭിക്കുന്ന വരുമാനം മുഴുവന്‍ വേശ്യകളെ പ്രാപിക്കുന്നതിനായി ചിലവഴിക്കുന്നു. ഭര്‍ത്താവിന്റെ ഈ ദുശീലങ്ങളെ എതിര്‍ത്തതിന് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതി പരിഗണിച്ച കോടതി യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ബസവനഗുഡി വനിതാ പൊലീസിനോട് ആവശ്യപ്പെട്ടു.
Read Also : വവ്വാലിന്റെ ആക്രമണത്തിനിരയായ കുഞ്ഞിന് പേവിഷബാധ
2019 നവംബറിലാണ് വിവാഹിതരായത്. വിവാഹത്തിനായി തന്റെ വീട്ടുകാര്‍ രണ്ട് ലക്ഷം രൂപയും ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയതായും യുവതി വെളിപ്പെടുത്തുന്നു. എന്നാല്‍ വിവാഹ ശേഷമാണ് ഭര്‍ത്താവ് പോണ് വെബ്സൈറ്റുകള്‍ക്ക് അടിമയാണെന്നും രാത്രിയില്‍ മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യാറുണ്ടെന്നും മനസിലായതെന്ന് യുവതി പറയുന്നു.
Post Your Comments