KeralaLatest NewsNews

ബക്കറ്റ് എടുത്ത് തെരുവിൽ ഇറങ്ങിയിട്ടോ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല ജോജു പണമുണ്ടാക്കിയത്: സംവിധായകൻ

കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തിയ വഴിതടയലിനെതിരെ പരസ്യപ്രതികരണവുമായി രംഗത്ത് വന്ന നടൻ ജോജു ജോർജിനെതിരെ കോൺഗ്രസിന്റെ തലമൂത്ത നേതാക്കൾ മുതൽ യൂത്തന്മാർ വരെ രംഗത്ത് വന്നുകഴിഞ്ഞു. നടനെ പിന്തുണച്ച് നിരവധി പ്രമുഖർ രംഗത്തുവന്നു. ഇപ്പോഴിതാ, സംവിധായകൻ അഖിൽ മാരാരും ജോജുവിന്റെ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ്. ബക്കറ്റ് എടുത്ത് തെരുവിൽ ഇറങ്ങിയിട്ടോനാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല ജോജു പണമുണ്ടാക്കിയതെന്ന് സംവിധായകൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

അഖിൽ മാരാരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

‘നിനക്ക് കാശുണ്ടായിട്ടാടാ….’
ഇന്ന് കേട്ട ഒരു മഹത് വചനം. അതെ കാശുണ്ടായിട്ടാണ്.. കുറെ മനുഷ്യർ കാശുണ്ടാക്കിയത് കൊണ്ടാണ് നിനക്കൊക്കെ സമരം ചെയ്യാൻ റോഡുണ്ടായത്. കുറെ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാനും കിറ്റ് കൊടുക്കാനും സർക്കാരിന് കഴിയുന്നത്. അവരാരും ഒരു രാഷ്ട്രീയക്കാരനെയും പോലെ അഴിമതി കാണിച്ചിട്ടൊ ബക്കറ്റ് എടുത്ത് തെരുവിൽ ഇറങ്ങിയിട്ടൊ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല കാശുണ്ടാക്കിയത്. സ്വന്തം കഴിവിൽ വിശ്വസിച്ചു ലക്ഷ്യങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചു സ്വപ്രയത്നം കൊണ്ട് നേടി എടുത്തതാണ് പണം. അപ്പോൾ അതിനെ ബഹുമാനിക്കാൻ കഴിഞ്ഞില്ലെങ്കിലും പുശ്ചിക്കരുത്. പാവപ്പെട്ടൻ ഒരു മാസം പെട്രോൾ ഡീസൽ ആയി പരമാവധി 2000 ,3000 കളയുമ്പോൾ പണം ഉള്ളവൻ 20000,30000 കളയും. അതിന്റെ സിംഹ ഭാഗവും കേന്ദ്ര സംസ്ഥാന സർക്കാരിന്റെ നികുതി ആണ്. അവൻ കാശ് നികുതി ആയി നൽകുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെ ചലിക്കുന്നത്. ഇനി നിയൊക്കെ തല്ലി പൊളിച്ച ജോജു ചേട്ടന്റെ range rover diffender 28%gst യും 20%റോഡ് ടാക്‌സും അടച്ചിട്ടാണ് അയാൾ വാങ്ങിയത് കുറഞ്ഞത് 50 ലക്ഷം രൂപ സർക്കാരിൽ എത്തി. ഒന്നല്ല കോടികൾ വില വരുന്ന 6 വാഹനങ്ങൾ അദ്ദേഹത്തിനുണ്ട്. അതെല്ലാം വാങ്ങിയത് ഇത്‌പോലെ ലക്ഷങ്ങൾ നികുതി അടച്ചിട്ടാണ്.

അത് പോലെ ഓരോ സിനിമയിലും അഭിനയിക്കുമ്പോൾ ഇൻകം ടാക്‌സും gst യും അടയ്ക്കും. എന്റെ സിനിമയിൽ അഭിനയിച്ചതിനു 10.80 gst 6 ലക്ഷം ഇൻകം ടാക്‌സ് ചേർത്തു 16.80 ലക്ഷം സർക്കാരിൽ അദ്ദേഹം അടച്ചിട്ടുണ്ട്. ഇത്തരത്തിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപ നികുതി ആയി അദ്ദേഹം അടയ്ക്കുന്നു. സാധാരണക്കാരനെ നിയൊക്കെ രക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ഇവരൊക്കെ രക്ഷിക്കുന്നു. അത് കൊണ്ട് തന്നെ ആത്മാർഥമായി ഹൃദയത്തിൽ കൈ വെച്ചു അയാൾക്ക് പറയാം. എന്ത് അലമ്പു പരുപാടി ആണ് നിയൊക്കെ നടു റോഡിൽ കാണിക്കുന്നതെന്ന്. തെമ്മാടിത്തരം കാണിച്ചിട്ട് അതിനെ ന്യായീകരിക്കുമ്പോൾ ഇവിടെ ഉള്ള എല്ലാ ജനങ്ങളും കഴുതകൾ ആണെന്ന് കരുതി മുന്നോട്ട് പോവരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button