തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വവിതരണത്തിന് തുടക്കമായി. കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് മെമ്പര്‍ഷിപ്പ് ബുക്ക് കൈമാറി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി അധ്യക്ഷത വഹിച്ചു.
‘ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയര്‍ന്നുവരും. അത് കോണ്‍ഗ്രസിന് കരുത്തും ഊര്‍ജവും നവചൈതന്യവും പകരും. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. അത് ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തയാറായ എ.ഐ.സി.സിയെ അഭിനന്ദിക്കുന്നു. പ്രതീക്ഷയോടെയാണ് സംഘടനാ തെരഞ്ഞെടുപ്പിനെ കാണുന്നത്’- സുധാകരന്‍ പറഞ്ഞു.
Read Also: പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: ബാബാ രാം ദേവ്
അതേസമയം കോണ്‍ഗ്രസ് അംഗത്വവിതരണം വലിയതോതില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ‘എല്ലാ വിഭാഗം ജനങ്ങളെയും കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നിവ ശാക്തീകരിക്കാനും കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പിന് കഴിയും’- താരീഖ് അന്‍വര്‍ പറഞ്ഞു.
Post Your Comments