മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ എത്തിയത് ആയിരക്കണക്കിന് ആരാധകരായിരുന്നു. എന്നാല്‍ 22 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ആര്യഖാനെ സ്വീകരിക്കാന്‍ എത്തിയ ആരാധകരെ ഞെട്ടിച്ച് കള്ളന്‍.
Read Also : ജോജു ജോർജിനെ അക്രമിച്ച സംഭവം: ടോണി ചമ്മിണിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
ആര്യന്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന ദിവസം 10 മൊബൈല്‍ ഫോണുകളാണ് ആര്‍തര്‍ റോഡ് ജയിലിന് സമീപത്ത് തടിച്ചു കൂടിയവരില്‍ നിന്ന് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പരാതികളാണ് ലഭിച്ചിട്ടുള്ളത്. ജയിലിന് പുറത്തും ഷാരൂഖിന്റെ വസതിയായ മന്നത്തിന്റെ മുന്നിലും സ്വാഗതം ആര്യന്‍ എന്നെഴുതിയ ബോര്‍ഡുകളുമായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു.
മന്നത്തിന്റെ ഗേറ്റിന് മുന്നില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. അഞ്ച് വാഹനങ്ങളിലായാണ് ഷാരൂഖും സംഘവും ആര്യനെ കൊണ്ടുപോകാനായി എത്തിയത്. ആളുകള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് 45 മിനിറ്റിലേറെ സമയമെടുത്താണ് വാഹനവ്യൂഹം മന്നത്തില്‍ എത്തിയത്. ഒക്ടോബര്‍ മൂന്നിനാണ് ആഢംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.
Post Your Comments