ബാഴ്സലോണയിലേക്ക് മടങ്ങി എത്താൻ ആഗ്രഹിക്കുന്നു: ലയണൽ മെസ്സി

പാരീസ്: ബാഴ്സലോണയിലേക്ക് മടങ്ങി എത്താൻ താൻ ആഗ്രഹിക്കുന്നുവെന്ന് സൂപ്പർ താരം ലയണൽ മെസ്സി. കളിക്കാരനായല്ല ടെക്‌നിക്കൽ സെക്രട്ടറിയായി മടങ്ങിയെത്തുക എന്ന ആഗ്രഹമാണ് ലയണൽ മെസ്സി വ്യക്തമായത്. ക്ലബ് വിട്ട് വളരെ കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. എങ്കിലും മെസ്സി ബാഴ്സലോണയെ മിസ്സ് ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം.

താൻ ക്ലബിലേക്ക് തിരികെ വരാനും തന്നെ കൊണ്ട് ആകുന്നത് പോലെ ക്ലബിനെ സഹായിക്കാനും ആഗ്രഹിക്കുന്നു എന്ന് മെസ്സി പറഞ്ഞു. ക്ലബിന് സഹായകമാകാൻ താൻ ആഗ്രഹിക്കുന്നു. ഒരു ടെക്നിക്കൽ സെക്രട്ടറിയകാനാണ് തന്റെ ആഗ്രഹം. അത് ബാഴ്സലോണയിൽ തന്നെ ആകുമോ എന്ന് തനിക്ക് അറിയില്ല എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ മികച്ച നിലയിൽ വളരണം. എന്നും ബാഴ്സലോണ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായി ഉണ്ടാകണം എന്നും മെസ്സി പറഞ്ഞു.

ബാഴ്സലോണ പ്രസിഡന്റ് ലപോര്‍ടയുടെ പ്രസ്താവനകള്‍ വേദനിപ്പിക്കുന്നുവെന്ന് മെസ്സി കൂട്ടിച്ചേർത്തു. നേരത്തെ മെസ്സി വേതനം വാങ്ങാതെ ബാഴ്സലോണക്ക് വേണ്ടി കളിച്ചിരുന്നു എങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചു പോയിരുന്നു എന്നും എന്നാല്‍ മെസ്സി അങ്ങനെ ഒരു ആവശ്യം ഒരിക്കലും ഉന്നയിച്ചില്ല എന്നും ലപോര്‍ട പറഞ്ഞിരുന്നു. ലപോര്‍ടയുടെ വാക്കുകള്‍ വേദനിപ്പിക്കുന്നു എന്നും ഇത് താന്‍ അര്‍ഹിക്കുന്നില്ല എന്നും മെസ്സി പറഞ്ഞു. തന്നോട് ഒരാളും ഫ്രീ ആയി ബാഴ്സലോണക്ക് ആയി കളിക്കാന്‍‌ ആവശ്യപ്പെട്ടിരുന്നില്ല എന്ന് മെസ്സി പറഞ്ഞു.

Read Also:- ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍…

താന്‍ തന്റെ വേതനം പകുതിയാക്കി കുറച്ചു. അതിലും ഏറെ കുറക്കാന്‍ താന്‍ തയ്യാറായിരുന്നു എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ മെസ്സിക്ക് നല്‍കിയ കരാര്‍ അംഗീകരിക്കാന്‍ ലാലിഗ തയ്യാറാകാതെ വന്നതോടെയായിരുന്നു മെസ്സിക്ക് ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്ക് പോകേണ്ടി വന്നത്. മെസ്സി പോയതോടെ ബാഴ്സലോണ വലിയ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ബാഴ്സലോണ വിട്ടതിനു ശേഷം മെസ്സിയും തന്റെ പതിവ് ഫോമില്‍ എത്തിയിട്ടില്ല.

Share
Leave a Comment