Latest NewsNewsLife StyleHealth & Fitness

പെെൽസ് വരാതിരിക്കാൻ ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

മിക്കവരും പുറത്ത് പറയാൻ മടികാണിക്കുന്ന ഒരു രോ​ഗമാണ് പെെൽസ്. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ പൈൽസ് അഥവാ മൂലക്കുരു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ട് വരുന്നത്.തുടത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ടോയ്‌ലറ്റില്‍ പോകുന്നതിന് മുമ്പോ അതിനുശേഷമോ രക്തം പോകുന്നതാണ് പൈല്‍സിന്റെ മുഖ്യലക്ഷണം. മലബന്ധം ഒഴിവാക്കുകയാണ് പൈല്‍സ് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർ​ഗം. മലദ്വാരത്തിൽ നിന്ന് അമിതമായി രക്തം പോകുന്നുണ്ടെങ്കിൽ തീര്‍ച്ചയായും ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

Read Also  :  എൽ പി ജി ഗ്യാസ് വില വർധനയിൽ പ്രതിഷേധം, ഒരു പാത്രത്തിൽ ഒരേ സമയം നാല് വിഭവങ്ങൾ തയ്യാറാക്കി വ്ലോഗർ

പെെൽസ് വരാതിരിക്കാൻ ചെയ്യേണ്ടത്

നാരുകളടങ്ങിയ ഭക്ഷണം മലബന്ധം അകറ്റുന്നു. അതുകൊണ്ട് ഇത്തരം ഭക്ഷണം കഴിക്കുക. ഫലവര്‍ഗങ്ങളും പച്ചക്കറികളും മലബന്ധം അകറ്റാൻ സഹായിക്കും.

വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ മലബന്ധത്തിനും പൈല്‍സിനും വഴി വയ്ക്കും. ഇവ കഴിവതും ഒഴിവാക്കുക. ശരീരത്തിന് വേണ്ട വ്യായാമങ്ങൾ ചെയ്യുക. വ്യയാമമുള്ള ശരീരത്തിന് ഒരു പരിധി വരെ ഈ അസുഖത്തെ മാറ്റി നിർത്താൻ കഴിയും.

Read Also  :   എൽ പി ജി ഗ്യാസ് വില വർധനയിൽ പ്രതിഷേധം, ഒരു പാത്രത്തിൽ ഒരേ സമയം നാല് വിഭവങ്ങൾ തയ്യാറാക്കി വ്ലോഗർ

ചെറുപയർ, പരിപ്പ്, സോയാബീന്‍സ് എന്നിവ പൈല്‍സുള്ളവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ എളുപ്പം ദഹിക്കുന്നവയാണ്.

വെള്ളം ധാരാളം കുടിക്കുക. ഇത് മലബന്ധവും അതുവഴി പൈല്‍സും ഒഴിവാക്കും. മദ്യം, കാപ്പി എന്നിവ പൈല്‍സ് വരാന്‍ ഇടയാക്കുന്ന ഭക്ഷണസാധനങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button